Webdesk

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് നാളെ മുതൽ

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് ആഗസ്റ്റ് 7ന് ആരംഭിക്കും. കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. പൈലറ്റ് പ്രൊജക്ടായാണ് കിസാൻ സ്‌പെഷ്യൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നത് മഹാരാഷ്ട്രയിലെ ദേവ്‌ലാലി മുതൽ ബിഹാറിലെ ധനാപൂർ വരെയും തിരിച്ചുമാണ് സർവീസ്. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ വീഡിയോ കോൺഫറൻസിംഗ് വഴി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും. ദേവ്‌ലാലയിൽ നിന്ന് നാളെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 12ന് വൈകുന്നേരം…

Read More

കാലവർഷം;വയനാട്ടിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

കൽപ്പറ്റ:കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസ്സെടുക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 7 : മലപ്പുറം. 2020 ഓഗസ്റ്റ് 8 : ഇടുക്കി. 2020 ഓഗസ്റ്റ് 9 : വയനാട്. എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy)…

Read More

ആക്രി പെറുക്കിയും ചക്ക വിറ്റും ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 11 കോടിയോളം രൂപ, ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കൊവിഡ് ദുരിതാശ്വാസത്തിനും മഴക്കാല ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഡിവൈഎഫ്‌ഐ റീസൈക്കിൾ കേരള വഴി സമാഹരിച്ചത് 11 കോടിയോളം രൂപ. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് റീസൈക്കിൾ കേരളക്ക് ലഭിച്ചതെന്ന് റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റും ജലാശയങ്ങളിലെ പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിറ്റുമാണ് ഡിവൈഎഫ്‌ഐ തുക സംഭരിച്ചത്. ജലാശയങ്ങളിൽ നിന്ന് ഇതുവഴി…

Read More

തലക്കാവേരിയിൽ ഉരുൾപൊട്ടി, നാല് പേരെ കാണാതായി; രണ്ട് വീടുകൾ തകർന്നു

കനത്ത മഴയിൽ കർണാടക കൂർഗ് ജില്ലയിലെ തലക്കാവേരിയിൽ ഉരുൾപൊട്ടി. നാല് പേരെ കാണാതായി. ബുധനാഴ്ച അർധരാത്രിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇതിലൊരു വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂർഗിലടക്കം കർണാടകയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, കൂർഗ്, ചിക്ക മംഗളൂരു, ഷിമോഗ, ഹാസൻ ജില്ലകളിൽ…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രോഗം സ്ഥിരീകരിച്ചത് മരണശേഷം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച മരിച്ച കരുംകുളം സ്വദേശി ദാസന്റെ പരിശോധനാ ഫലം പോസിറ്റീവാണ്. തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ദാസൻ വൃക്കസംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ഇതിനാൽ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിശദമായ പരിശോധന ഫലം വന്നതിന് ശേഷമാകും പട്ടികയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.

Read More

ആന്റിജൻ പരിശോധന വർധിപ്പിക്കും; രണ്ടര ലക്ഷം കിറ്റുകൾ വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ആന്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനം. പിസിആർ ടെസ്റ്റ് കുറച്ച് ആന്റിജൻ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി രണ്ടര ലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും നിലവിൽ പിസിആർ ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിലധികം സമയമെടുക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റ് ആണെങ്കിൽ അര മണിക്കൂറിനകം റിസൽട്ട് ലഭ്യമാകും. രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ആരോഗ്യവകുപ്പിനും ലഭിച്ചിരിക്കുന്നത് കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരളാ മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു. കിറ്റ്…

Read More

വ്യാപാര സ്ഥാപനങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം; ഡിജിപിയുടെ പുതിയ സർക്കുലർ

വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്ന കർശന നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. 100 സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റുകളിൽ ഒരേ സമയം ആറ് ഉപഭോക്താക്കളെ മാത്രമേ അനുവദിക്കൂ. 200 മീറ്റർ സ്‌ക്വയർ ഫീറ്റുള്ള സൂപ്പർ മാർക്കറ്റാണെങ്കിൽ 12 പേരെ അനുവദിക്കുമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു സാമൂഹ്യ അകലം ഉറപ്പാക്കാനായി കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും മുന്നിൽ കളങ്ങൾ വരക്കണം. ബാങ്കുകൾ ഉപഭോക്താക്കളെ അവർക്ക് വരാനാകുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നും ഡിജിപിയുടെ നിർദേശമുണ്ട്. ഐജി മുതലായ…

Read More

മുംബൈയിൽ കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ കാറ്റുമെത്തിയതോടെ മുംബൈയിൽ വ്യാപക നാശനഷ്ടം. കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു മാസങ്ങൾക്ക് മുമ്പുണ്ടായ നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റ് വീശിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60 കിലോമീറ്റർ വേഗതയിൽ ആരംഭിച്ച കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ 107 കിലോമീറ്റർ വേഗതയിലേക്ക് എത്തുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ പോലും കീഴ്‌മേൽ മറിക്കുന്ന ശക്തിയിലാണ് കാറ്റ്…

Read More

എറണാകുളത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായമ്പബലം സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. എളങ്കുന്നപ്പുഴയിൽ വള്ളംമറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സന്തോഷിന് പുറമെ പുക്കാട് സ്വദേശി സിദ്ധാർഥൻ, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടിരുന്നു.

Read More