വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ലക്ഷ്മി പ്രമോദിന്റെ ഭർത്താവിന്റെ അനിയനാണ് കേസിലെ പ്രതി. റംസിയെ നിർബന്ധിപ്പിച്ച് ഗർഭച്ഛിദ്രം ഉൾപ്പെടെ നടത്തിയത് ലക്ഷ്മിയുടെ സഹായത്തോടെയാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, പ്രതിയും സഹോദരനുമായ ഹാരിസ്, ഹാരിസിന്റെ മാതാപിതാക്കൾ എന്നിവർക്കാണ് കൊല്ലം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. കൂടാതെ പ്രതികൾക്ക് കോടതി നോട്ടീസ് ചെയ്തു. ഇതോടെ നടിയെ ഏത് നിമിഷവും അന്വേഷണസംഘത്തിന് ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ തടസ്സമുണ്ടാകില്ല

 
                         
                         
                         
                         
                         
                        