ഐഡിയ – വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വി യുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി
കൊച്ചി: ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മുടങ്ങി. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് സേവനം മുടങ്ങിയത്. വൈകിട്ട് അഞ്ച് മണിക്കാണ് തകരാര്‍ തുടങ്ങിയത്. രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കപെട്ടിട്ടില്ല. വി യുടെ ഫൈബര്‍ ശൃംഖലയില്‍ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് സാങ്കേതിക തകരാര്‍ ഉണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാനുള്ള…