മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതു പോലെ റഷ്യൻ പ്രസിഡന്റ് പുടിനെതിരെ സൈനിക നീക്കം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. അത്തരമൊരു നീക്കം ആവശ്യമില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു അതേസമയം യുക്രൈൻ യുദ്ധം നീണ്ടുപോകുന്നതിൽ ട്രംപ് നിരാശ രേഖപ്പെടുത്തി. മഡൂറോയുടെ അറസ്റ്റിന് പിന്നാലെ അടുത്തത് പുടിൻ ആയിരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല….

Read More

വാളയാർ ആൾക്കൂട്ട കൊലപാതകം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് വാളയാറിലുണ്ടായ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ചത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചായിരുന്നു മർദനം. 15 പേർ ചേർന്നാണ് 2 മണിക്കൂർ രാംനാരായണനെ മർദിച്ചത്. ദേഹമാസകലം പരുക്കേൽക്കാത്ത ഒരു ഇടമില്ലെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോർട്ടം…

Read More

ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂര മർദനം

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിന് ക്രൂര മർദനം. ഔഷധ ചെടിയുടെ വേര് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. തലയോട്ടി പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്. കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മർദിച്ചത് ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. ഡിസംബർ എട്ടിന് ആദിവാസി വാദ്യോപകരണം കൊട്ടാനായി കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണികണ്ഠൻ പോയിരുന്നു. ഇവിടെ വെച്ച് യുവാവ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന്…

Read More

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ

രണ്ട് വർഷം മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാൽമുട്ടിനാണ് ഇപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു. നെയ്മറിന്റെ ഇടത് കാൽമുട്ടിലെ മീഡിയൽ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ…

Read More

വാളയാർ ആൾക്കൂട്ട കൊലപാതകം: സമ്മർദത്തിനൊടുവിൽ ഗുരുതര വകുപ്പുകൾ; എസ് സി, എസ് ടി വകുപ്പുകൾ ചുമത്തി

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്. സമ്മർദത്തിനൊടുവിലാണ് ഗുരുതര വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. എസ് സി, എസ് ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ ഇന്ന് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പട്ടാപ്പകൽ ആളുകൾ കൂടി ചേർന്ന് മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ…

Read More

ആദ്യം ഇന്ത്യയിലേക്ക് മടങ്ങി വരൂ, എന്നിട്ട് ഹർജി പരിഗണിക്കാം’; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും…

Read More

ആദ്യം ഇന്ത്യയിലേക്ക് മടങ്ങി വരൂ, എന്നിട്ട് ഹർജി പരിഗണിക്കാം’; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും…

Read More

വാളയാർ ആൾക്കൂട്ട കൊലപാതകം: സമ്മർദത്തിനൊടുവിൽ ഗുരുതര വകുപ്പുകൾ; എസ് സി, എസ് ടി വകുപ്പുകൾ ചുമത്തി

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്. സമ്മർദത്തിനൊടുവിലാണ് ഗുരുതര വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. എസ് സി, എസ് ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ ഇന്ന് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പട്ടാപ്പകൽ ആളുകൾ കൂടി ചേർന്ന് മോഷ്ടാവെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ…

Read More

ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടക്കൊല; കേസ് പിൻവലിക്കണമെന്ന യു.പി സർക്കാരിന്‍റെ ആവശ്യം തള്ളി കോടതി

ബീഫ് ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‍ലാഖിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാറിന് തിരിച്ചടി. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കോടതി തള്ളി. സൂരജ്പൂരിലെ കോടതിയാണ് സർകാറിന്റെ അപേക്ഷ തള്ളിയത്.വിചാരണ വേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. 2015 ൽ മുഹമ്മദ് അഖ്‌ലാഖിനെ കൂട്ടക്കൊല ചെയ്ത കേസിൽ ആണ് നടപടി.ഡൽഹിയിൽ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റർ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന…

Read More

SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റിൽ പട്ടിക പരിശോധിക്കാം. ഇന്ന് മുതൽ ജനുവരി 22 വരെ പരാതികൾ നൽകാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു….

Read More