
ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി, വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി; ഇന്ത്യൻ എംബസി
ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ടെഹ്റാനിലെ ഇന്ത്യൻ എംബസി. ചില ഇന്ത്യൻ വിദ്യാർഥികളെ എംബസി തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ…