യുക്രൈനില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ആക്രമണം; അഭയം തേടിയ 34 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെട്ടു
കീവ്: റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രൈനിലെ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം. റഷ്യ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് റഷ്യന്‍ ആക്രമണം. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര…