
അകത്തോ പുറത്തോ?; ഗോളെന്നുറപ്പിച്ച മെസിയുടെ ഫ്രീകിക്ക് ഇഞ്ച് വ്യത്യാസത്തില്‍ പുറത്ത്, ക്ലബ് ലോക കപ്പില്‍ ഇന്റര്‍മയാമിക്ക് സമനിലപൂട്ട്
ക്ലബ് ലോക കപ്പിലെ ആദ്യമത്സരത്തില്‍ ഗോളടിക്കാനാകാതെ ലയണല്‍ മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിക്കായാണ് അര്‍ജന്റീനിയന്‍ താരം കളിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഫ്‌ളോറിഡയിലെ മിയാമി ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ലായ അല്‍ അഹ്‌ലിക്കെതിരെയായിരുന്നു ഇന്റര്‍ മയാമി ഇറങ്ങിയത്. മത്സരത്തിന്റെ 64-ാം മിനിറ്റിലായിരുന്നു മെസിയുടെ ഫ്രീകിക്ക്. അല്‍ അഹ്‌ലി താരത്തിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു റഫറി ഫ്രീകിക്ക് വിധിച്ചത്. പതിവ് തെറ്റിച്ച് മെസി പ്രതിരോധ നിരയെയും കീപ്പറെയും കബളിപ്പിച്ച് ഗ്രൗണ്ടര്‍ ഷോട്ടിലൂടെ ലക്ഷ്യം കാണാനായിരുന്നു ഇത്തവണ മെസിയുടെ ശ്രമം. പക്ഷേ…