ഐസിസി വനിതാ ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റിന്റെ തോൽവി
ഐസിസി വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 31.2 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു തുടക്കത്തിലെ തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. നാല് പേർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. സ്മൃതി മന്ദാന 35 റൺസെടുത്തു. റിച്ച ഘോഷ് 33 റൺസും ജൂലിയൻ ഗോസ്വാമി 20 റൺസും ഹർമൻപ്രീത് കൗർ…