വനിതാ ക്രിക്കറ്റ് ലോകകപ്പ്: പാക്കിസ്ഥാനെ 107 റൺസിന് തകർത്ത് ഇന്ത്യ
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനെതിരെ തകർപ്പൻ ജയം. 107 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 43 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ആറിന് 114 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പൂജ വസ്ത്രകറും സ്‌നേഹ് റാണയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്. പൂജ 67 റൺസും…