അതി വിചിത്ര ട്വീറ്റുകളുമായി രോഹിത് ശർമ; കിളി പോയത് സഹതാരങ്ങൾക്കും ആരാധകർക്കും
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ട്വീറ്റുകളാണ് കായിക ലോകത്ത് ഇപ്പോൾ ചർച്ചാ വിഷയം. പരസ്പരവിരുദ്ധമായ എന്തെക്കെയൊ ആണ് രോഹിതിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നും വരുന്നത്. ഇന്നലെ രാവിലെ മുതലാണ് വിചിത്രമായ ട്വീറ്റുകൾ രോഹിതിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇതോടെ ആരാധകർക്കും സഹതാരങ്ങൾക്കും കിളി പോയ അവസ്ഥയുമായി ഇന്നലെ രാവിലെ 11 മണിക്ക് രോഹിതിന്റെ ആദ്യ ട്വീറ്റ് വരുന്നു. എനിക്ക് നാണയങ്ങൾ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടം, പ്രത്യേകിച്ച് ആ നാണയങ്ങൾ എന്റെ ഇടുപ്പിൽ വീഴുമ്പോൾ…