രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളം ശക്തമായ നിലയിൽ. ഒന്നാമിന്നിംഗ്‌സിൽ കേരളം 439 റൺസെടുത്തു. 51 റൺസിന്റെ ഇന്നിംഗ്‌സ് ലീഡാണ് കേരളം സ്വന്തമാക്കിയത്. ഗുജറാത്ത് ഒന്നാമിന്നിംഗ്‌സിൽ 388 റൺസിന് പുറത്തായിരുന്നു
കേരളത്തിന് വേണ്ടി ഇന്ന് വിഷ്ണു വിനോദ് സെഞ്ച്വറി തികച്ചു. 143 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 113 റൺസാണ് വിഷ്ണു എടുത്തത്. ബേസിൽ തമ്പി 15 റൺസും ഏദൻ ആപ്പിൾ ടോം 16 റൺസും എം ഡി നിധീഷ് 9 റൺസുമെടുത്തു.
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഗുജറാത്തിന് 65 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. 19 റൺസെടുത്ത സൗരവ് ചൗഹാൻ, 20 റൺസെടുത്ത കഥാൻ പട്ടേൽ, 11 റൺസെടുത്ത ഭാർഗവ് മീറൈ, ആറ് റൺസെടുത്ത ജുനേജ എന്നിവരാണ് പുറത്തായത്. ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തപ്പോൾ നീധീഷ്, സക്‌സേന എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി