ഐപിഎല്ലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം എം എസ് ധോണി ഒഴിഞ്ഞു. നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്നും ധോണി അറിയിച്ചു. ധോണിക്കും സുരേഷ് റെയ്‌നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ താരമാണ് രവീന്ദ്ര ജഡേജ. 2010ൽ ധോണിയുടെ അഭാവത്തിൽ നാല് കളികളിൽ മാത്രമാണ് റെയ്‌ന ചെന്നൈയെ നയിച്ചത്
2008ലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. നാല് തവണ ടീമിന് ഐപിഎൽ കിരീടം നേടിക്കൊടുത്തു. ക്യാപ്്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയിൽ ഈ സീസണിലും വരും സീസണിലും ധോണിയുണ്ടാകുമെന്ന് സൂപ്പർ കിംഗ്‌സ് വാർത്താ കുറിപ്പിലൂടെ അറിയിച്ചുു
2012ലാണ് ജഡേജ ചെന്നൈയിലെത്തുന്നത്. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ ചെന്നൈയുടെ നിർണായക താരമായി ജഡേജ വളർന്നു. ധോണിക്ക് കീഴിൽ 204 മത്സരങ്ങളാണ് ചെന്നൈ കളിച്ചത്. ഇതിൽ 121 എണ്ണത്തിൽ വിജയിച്ചു.