ഡോ. പി രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല വിസി; നിയമിച്ച് ലോക്ഭവൻ
പി രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാല വിസിയായി നിയമിച്ച് ലോക്ഭവൻ. കഴിഞ്ഞ ഒന്നര വർഷമായി താൽക്കാലിക വി സിയായിരുന്നു രവീന്ദ്രൻ. നാലു വർഷത്തേക്കാണ് നിയമനം. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണ്ണായക നിയമനം. സർക്കാർ – ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്.നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പി രവീന്ദ്രനെ താൽക്കാലിക…
