
ഉദ്യോഗസ്ഥ തലത്തിലെ കൊള്ള പുറത്തുവരണം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും, മന്ത്രി വി എൻ വാസവൻ
ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. 2019 മാർച്ച്- ജൂലൈ മാസത്തിലാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപം കൈമാറ്റം ചെയ്തത്. ഇത് സംബന്ധിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. എഫ്ഐആർ രജിസ്റ്റർ ചെയ്ത ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. ദേവസ്വം വിജിലൻസ് ഇതുവരെ നടത്തിയത് സമഗ്രമായ അന്വേഷണമാണെന്നും…