
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം, ഒരു ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം. സംഭവത്തിൽ ഒരു ജവാന് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിവീർ ലളിത് കുമാർ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷ്ണ ഘാട്ടി ബ്രിഗേഡ് പ്രദേശത്ത് നടന്നുവന്നിരുന്ന പട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായി സുരക്ഷ പരിശോധന നടത്തുന്നതിന് നിയന്ത്രണ രേഖയ്ക്ക് അടുത്തെത്തിയതായിരുന്നു ജവാന്മാർ. അപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…