മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്
കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ആസ്റ്റര്‍ ഡി…