കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും
കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ ഒന്നിന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിക്കും. ഹാർബറിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ. മാരായ കെ. ദാസൻ, വി. കെ. സി. മമ്മദ് കോയ,…
