Headlines

എന്റെ ഓക്സ്ഫോർഡ് യാത്ര കേന്ദ്രം മുടക്കുന്നു, മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എവിടെ?; ലോകം മുഴുവൻ കണ്ടതാണ് പാറ്റകളുടെ ശക്തി: സൗരവ് ദാസ്

ഡൽഹി: തന്റെ ഓക്സ്ഫോർഡ് യാത്ര മുടക്കുന്നുവെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. സിജെപിയെക്കുറിച്ച് സംസാരിക്കാനാണ് ഇരുന്നത്. ലോകം മുഴുവൻ കണ്ടതാണ് പാറ്റകളുടെ ശക്തി എന്താണെന്ന്. തന്റെ യാത്ര കേന്ദ്രസർക്കാർ തടയുന്നു. ലോകം മുഴുവൻ 56 ഇഞ്ച് പറയുന്ന നേതാവിന് തന്നെ പേടിയാണോ. ഇന്ത്യയിൽ യാത്ര ചെയ്യാൻ പോലും തടസ്സം നേരിടുന്നു.

ജന്തർ മന്തറിൽ, രാംലീലയിൽ ഒരിടത്തും പോകാൻ പറ്റുന്നില്ല. മെറ്റ സിജെപി ബന്ധമുള്ള പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നു. ഇത്തരം സെൻസർഷിപ്പ് ഇതിന് മുൻപ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. താൻ നീരവ് മോദിയോ, വിജയ് മല്ലിയായിരുന്നേ തനിക്ക് ഊഷ്മള സഹായം ലഭിക്കുമായിരുന്നു. UAPA, PMLA മാത്രമല്ല മറ്റ് തരത്തിലും സർക്കാർ നിയന്ത്രണം നടപ്പിലാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം നേതാക്കൾ സർവകലാശാലയിൽ പോകില്ല. മറ്റുള്ളവരെ വിടില്ല. മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് എവിടെ?. മോദിയുടെ സർട്ടിഫിക്കറ്റ് കാണാനില്ലേ?. ഡൽഹി സർവകലാശാലയിൽനിന്ന് ഡിഗ്രി പഠിച്ചു എന്നാണല്ലോ പറഞ്ഞത്.

ഞങ്ങളും രാജ്യ സ്നേഹികൾ തന്നെയാണ്. സിജെപിയെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ കേന്ദ്രം ചെയ്യുന്നത്. യുവാക്കളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ഇത്. മോദിയുടെ വിവരങ്ങൾ പുറത്ത് പറയാതെ ഞങ്ങളുടെ കാര്യം എന്തിനാണ് തിരയുന്നത്. മോദിയുടെ വിവരങ്ങൾ പുറത്ത് പറയാതെ ഞങ്ങളുടെ കാര്യം എന്തിനാണ് തിരയുന്നത്.

യാത്രയ്ക്ക് അഞ്ച് മണിക്കൂർ മുൻപ് തനിക് കാരണം കാണിക്കൽ നോട്ടിസ്‌ പൊലീസിൽ നിന്ന് ലഭിച്ചു. തന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രശ്നമെന്ന് പറയുന്നു. യാത്രയ്ക്ക് അഞ്ച് മണിക്കൂർ മുൻപ് തനിക് കാരണം കാണിക്കൽ നോട്ടിസ്‌ പൊലീസിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രശ്നമെന്ന് പറയുന്നു. ഇതിന് മുൻപ് നോർവേയിലും മറ്റുചില രാജ്യങ്ങളിൽ പോയി. അന്ന് കുഴപ്പം പ്രശ്നമില്ലായിരുന്നു. ഇപ്പോൾ സിജെപിയുടെ ഭാഗമായതുകൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഇതിന് മുൻപ് നോർവേയിലും മറ്റുചില രാജ്യങ്ങളിൽ പോയി. അന്ന് കുഴപ്പം പ്രശ്നമില്ലായിരുന്നു.

ഇപ്പോൾ സിജെപിയുടെ ഭാഗമായതുകൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ബിജെപിയും മോദിയും പ്രഖ്യാപിച്ച തൊഴിലുകൾ എവിടെ. വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി എന്നിവരുടെ ചിത്രം ഉയർത്തികാട്ടുന്നു. ഏജൻസികൾ കൃത്യസമയത്ത് ഇടപെടാത്തതുകൊണ്ടാണ് ഇവർ രാജ്യം വിട്ടത് എന്നാണ് കോടതി തന്നെ പറഞ്ഞത്. കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും.

വീഡിയോ കോൺഫറൻസ് വഴി പ്രോഗ്രാമിൽ പങ്കെടുത്തേക്കും. മറുപടി നൽകുന്നതിൽ തനിക്ക് ഒരു പ്രയാസവും ഇല്ല. എന്നാൽ ബോധപൂർവ്വം ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ശ്രമം. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല.

ഇന്ത്യ എന്നാൽ ബിജെപി അല്ല. നവംബർ 26ലെ പ്രതിഷേധത്തിൽ സിജെപിയും ഭാഗമാണ്. 365 ദിവസവും 24 ദിവസവും പ്രതിഷേധിക്കുക സാധ്യമല്ലല്ലോ. ഒരു മനുഷ്യനും സാധിക്കില്ല. ഞങ്ങൾ തയാറെടുപ്പ് നടത്തുകയാണ്. ശക്തമായ തിരിച്ചു വരവ് നടത്തും. സിജെപി സംഘടനാപരമായി ശക്തി പ്രാപിക്കുകയാണെന്നും സൗരവ് കൂട്ടിച്ചേർത്തു.