Headlines

കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു….

Read More

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്.

Read More

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ

കൊച്ചി: ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. കുട്ടിയുടെ ബാഗിൽ അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്….

Read More

പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; എസ്‌ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ . യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി….

Read More

പരാതിക്കാരി വിദേശത്ത്; മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി, രാഹുലിന്റെ വിദേശ യാത്രകൾക്ക് സഹായം നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി SIT ക്ക്…

Read More

ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാൽ ഉടനെ തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ…

Read More

ശബരിമല സ്വർണക്കൊള്ള: കണ്ഠരര് രാജീവരുടെ വീട്ടിലെ SIT പരിശോധന പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ട് മണിക്കൂർ നീണ്ടു. ബാങ്ക് അക്കൌണ്ട് വിവരങ്ങളും , ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവുമാണ് പരിശോധന നടത്തിയത്. സ്വർണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണപ്പണിക്കാരനെ എത്തിക്കുകയും ചെയ്തിരുന്നു തന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചു. കുടുംബംഗങ്ങളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങളുടെ പഴക്കം, മൂല്യം, അളവ് എന്നിവയാണ് സ്വർണ്ണപ്പണിക്കാരെ കൊണ്ടുവന്നെത്തിച്ച് പരിശോധിച്ചത്. എസ്ഐടിയുടെ…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാൻ പൊലീസ് നീക്കം തുടങ്ങിയിട്ട് ഒരാഴ്ച; പാലക്കാട് എത്തിയത് അതീവ രഹസ്യമായി

ഏകദേശം ഒരാഴ്ച നീണ്ട വ്യക്തമായ പ്ലാനുകൾക്ക് ശേഷമാണ് മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് പൂട്ടിയത്. പ്രതിരോധിക്കാനോ കരുക്കൾ നീക്കാനോ സമയം നൽകാതെ പുലർച്ചെ അതീവ നാടകീയമായ നീക്കങ്ങൾക്ക് ശേഷമാണ് പാലക്കാട്ടെ കെ പി എം ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വനിത പൊലീസടക്കം എട്ടംഗ സംഘം, എത്തിയത് അതീവ രഹസ്യമായി അതിജീവിതയിൽ നിന്ന് വേണ്ട തെളിവുകൾ ശേഖരിച്ച് മൊഴിരേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി എം ഹോട്ടലിലെ 2002-ാം…

Read More

മകരവിളക്കിന് ശബരിമലയിൽ നിയന്ത്രണം; പ്രവേശനം 35,000 പേർക്ക് മാത്രം, 11 മണിക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടരുതെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രമായി ചുരുക്കി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രമായിരിക്കും പ്രവേശനം. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ…

Read More

ലത്തീൻ സമുദായത്തിന്റെ ഇടപെടൽ കൊണ്ടാണ് താൻ മേയറായത്, പിതാക്കൻമാർക്ക് നന്ദി: വികെ മിനിമോൾ

തനിക്ക് മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന തുറന്നുപറച്ചിലുമായി കൊച്ചി മേയർ വികെ മിനിമോൾ. സമുദായം ശബ്ദമുയർത്തിയപ്പോൾ പദവി ലഭിച്ചു. പിതാക്കൻമാർ തനിക്ക് വേണ്ടി ഇടപെട്ടു. അതിൽ നന്ദിയുണ്ടെന്നും മേയർ പറഞ്ഞു. ലത്തീൻ കത്തോലിക്ക സഭ കെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിലായിരുന്നു വികെ മിനിമോളുടെ പരാമർശം ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. സമുദായം ശബ്ദമുയർത്തിയപ്പോഴാണ് കൊച്ചി മേയർ പദവി തനിക്ക് ലഭിച്ചത്. പലപ്പോഴും അർഹതക്കപ്പുറത്തുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുമ്പോൾ അവിടെ ശബ്ദമുയർത്താൻ…

Read More