രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്താണുള്ളത്.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവി ജി പൂങ്കുഴലിയും എ ആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് രാഹുലിന്റെ ആദ്യമൊഴി. കേസിൽ മെഡിക്കൽ രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും പരാതിക്കാരി SIT ക്ക് കൈമാറി കൈമാറിയിട്ടുണ്ട്. യുവതി രാഹുലിന്റെ വിദേശയാത്രയ്ക്ക് സഹായം നൽകി നൽകിയിരുന്നു, കൂടാതെ പല വിലപിടിപ്പുള്ള വസ്തുക്കളും എംഎൽഎ യുവതിയോട് ആവശ്യപ്പെടുകയും അതിൽ പലതും വാങ്ങി നൽകിയതായും മൊഴിയിൽ പറയുന്നുണ്ട്.








