Headlines

ദിലീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍, തന്ത്രി കണ്ഠരര് രാജീവര്, പി സി ജോര്‍ജ്.. വമ്പന്മാരെപ്പോലും നിയമത്തിന് മുന്നിലെത്തിച്ച സര്‍ക്കാരാണ് ഇവിടെയുള്ളത്’: മന്ത്രി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് നിഷ്ഠൂരമായ കാര്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധരണഗതിയില്‍ ഒരു മനുഷ്യന്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നതെന്നും ഇക്കാര്യങ്ങള്‍ക്കായി രാഹുല്‍ എംഎല്‍എ സ്ഥാനവും പദവികളും ഉപയോഗിക്കുന്നതിനാലാണ് ഇതൊരു പൊതുപ്രശ്‌നമായി മാറുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു

എത്ര വലിയവനായാലും ഈ നാട്ടില്‍ കുറ്റം ചെയ്താല്‍ സംരക്ഷണം ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈ അറസ്റ്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ദിലീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍, തന്ത്രി കണ്ഠരര് രാജീവര്, പി സി ജോര്‍ജ്, മോണ്‍സണ്‍ മാവുങ്കല്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങി വന്‍ സ്വാധീനമുള്ളവരെ വരെ നിയമത്തിന് മുന്നില്‍ നിര്‍ത്താന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് സാധിച്ചു. ആഭ്യന്തരവകുപ്പ് മന്ത്രിയെന്ന നിലയിലെ പിണറായി വിജയന്റെ ശക്തമായ നിലപാടാണിത്.

വികസനപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നത് മറിച്ച് ഇത്തരം നിലപാടുകള്‍ കൊണ്ട് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.