ഇന്ദ്രജിത്തും സുരാജും ഒന്നിക്കുന്ന പത്താം വളവ് തിയറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പത്താം വളവി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് 13ന് ചിത്രം തിയറ്ററുകളിൽ എത്തും. എം. പദ്മകുമാര്‍ ആണ് പത്താം വളവിന്റെ സംവിധായകൻ. റിലീസ് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ട്രെയിലര്‍ തയ്യാറാക്കിയിരുന്നത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നടൻ അജ്മല്‍…