ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് സോണി ലിവിൽ റിലീസ് ചെയ്തു

 

ദുൽഖർ സൽമാൻ നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് പ്രദർശനത്തിന് വന്നു. ഒടിടി പ്ലാറ്റ് ഫോമായ സോണി ലിവിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മാർച്ച് 18നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പേ റിലീസ് ചെയ്യുകയാണെന്ന് ദുൽഖർ അറിയിക്കുകയായിരുന്നു

ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, സായ്കുമാർ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ