സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടിവ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമാ…