വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിൻമാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. കേസ് അടുത്താഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ചാകും കേസ് തുടർന്ന് പരിഗണിക്കുക.
അതേസമയം കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടാം. കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം