ഗൂഢാലോചന കേസ്: ദിലീപിന്റെ സുഹൃത്തായ നിർമാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമാതാവും ദിലീപിന്റെ സുഹൃത്തുമായ റോഷൻ ചിറ്റൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എങ്കിലും ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കുകയും ചെയ്തു. നിലവിൽ ദിലീപിന് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ദിലീപ് ആരോപിക്കുന്നു.