അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ചത്തേക്കാണ് മുൻകൂർ ജാമ്യാപേക്ഷ ആദ്യം മാറ്റിയത്. ജാമ്യാപേക്ഷ തള്ളണമെന്നും ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് നടത്തിപ്പിന് പ്രതി ഉപാധികൾ വെക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു
കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൽ തിങ്കളാഴ്ച രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആറ് ഫോണുകളാണ് കൈമാറിയത്. ഈ ഫോണുകൾ ഇന്ന് തന്നെ ലഭിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഫോണുകൾ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്നായിരുന്നു ദിലീപിന്റെ ചോദ്യം. ഫോണുകൾ വ്യാഴാഴ്ച കൈമാറിയാൽ പോരെയെന്നും ദിലീപ് ചോദിച്ചു
അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് പറഞ്ഞു. വാദത്തിനൊടുവിൽ ജാമ്യാപേക്ഷ നാളെ ഉച്ചയ്ക്ക് 1.45ന് വാദം കേൾക്കാമെന്ന് കോടതി പറഞ്ഞു.