ദിലീപിന്റെ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

 

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്

ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ശരത് തുടങ്ങി ആറ് പേരാണ് ഗൂഢാലോചന കേസിലെ പ്രതികൾ. ഹർജി മാറ്റിയതോടെ ആറ് പ്രതികളുടെയും അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും.

ഇന്നലെ കേസിലെ വിഐപി എന്ന് സംശയിക്കുന്ന ശരത്തിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രോസിക്യൂഷൻ അവധി ചോദിച്ചിരിക്കുന്നത്.