നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിയപ്പെടുത്തലുകളിൽ പൾസർ സുനിയുടെ മൊഴിയെടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. പൾസർ സുനി അമ്മയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.