ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി
ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി.രണ്ട് ഉംറകള്‍ക്കിടയില്‍ 10 ദിവസത്തെ ഇടവേള പാലിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 30 ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഉംറ നിര്‍വ്വഹിക്കാം. നേരത്തെ സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളും ഒരു തവണ ഉംറ ചെയ്താല്‍ 10 ദിവസം കഴിഞ്ഞ് മാത്രമേ അടുത്ത ഉംറ ചെയ്യാന്‍ പാടുള്ളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ നിയമം സൗദിക്ക് പുറത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്കും ബാധകമാകും. കൂടാതെ മാസ്‌ക് ധരിക്കുക,…