ദുബായ് ഗതാഗതത്തിന് ആശ്വാസമാകും: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ് നവീകരണം: ആർ.ടി.എ. പ്രധാന കരാർ നൽകി
ദുബായ്: ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സുപ്രധാന റോഡ് നവീകരണ പദ്ധതിയുടെ കരാർ നൽകിയതോടെ ദുബായ് നിവാസികൾക്ക് ഇനി സുഗമമായ യാത്ര പ്രതീക്ഷിക്കാം. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിനെ അൽ അവിർ റോഡ്, അൽ മനമ സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷൻ നവീകരിക്കുന്നതിനാണ് പ്രധാനമായും കരാർ നൽകിയിരിക്കുന്നത്. നഗരത്തിലെ അതിവേഗം വളരുന്ന പാർപ്പിട-വികസന മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഇടനാഴിയാണ് ഇത്. ദുബായിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും, മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനും, നഗരവികസനത്തിൻ്റെയും…
