
കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് അമിതാഭ് കാന്ത്
45 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് കാന്ത്. ഇന്ത്യയുടെ ജി20 ഷെര്‍പ സ്ഥാനം രാജിവെച്ച അമിതാഭ് കാന്ത് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചു. നീതി ആയോഗ് സിഇഒ ഉള്‍പ്പെടെ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അമിതാഭ് കാന്ത്. സ്റ്റാര്‍ട്ടപ്പ്, അക്കാദമിക മേഖലകളില്‍ സ്വന്തം നിലയ്ക്ക് പ്രവര്‍ത്തനം തുടരുമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അമിതാഭ് കാന്ത് വ്യക്തമാക്കി. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് തലശേരി സബ് കളക്ടറായാണ്…