Headlines

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.