Headlines

‘കളിക്കളത്തിലും ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ, ഇന്ത്യ വിജയിച്ചു’; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു “മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ”- എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വാനോളം ഇന്ത്യ… ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും…

Read More

പാറശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

Read More

ഏഷ്യ കപ്പ്; ത്രില്ലർപ്പോരിൽ ഒൻപതാം കിരീടത്തിൽ മുത്തമിട്ട് നീലപ്പട

ആവേശഭരിതമായ ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ചുരുട്ടിയെറിഞ്ഞ ഇന്ത്യ ചാമ്പ്യന്മാർ. ആവേശഭരിതമായ മത്സരത്തിൽ ആദ്യം ബൗൾ ചെയ്ത ഇന്ത്യ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. അവസാന ഓവറിൽ വരെ ആവേശത്തിന്റെ മുൾമുനയിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്‌റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ…

Read More