
680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്. തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങൾ പൂർണ്ണ വളർച്ച പ്രാപിയ്ക്കാത്തതിനാൽ തന്നെ…