തിരുവനന്തപുരത്ത് ഡ്രൈവർ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിൻഫ്ര ഫിലിം പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിലാണ് പത്തനംതിട്ട സ്വദേശി സുജിത്ത് തൂങ്ങിമരിച്ചത്. 31 വയസ്സായിരുന്നു ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ലോറിയിലുണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്. ലോറിക്കുള്ളിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.