സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് കരുതരുത്: ബസുടമകള്‍ പണിമുടക്കിൽ നിന്ന് പിൻമാറണമെന്ന് മന്ത്രി
പണി മുടക്കിൽ നിന്നും സ്വകാര്യബസ് ഉടമകൾ പിൻമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന തീരുമാനിച്ചിട്ടും സമരം എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സർക്കാരിനെ സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് കരുതുന്നത് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു. ബസ്സുടമകൾക്ക് സമരം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സ്വകാര്യ ബസുകൾ ഓടുന്നത് ഭീമമായ നഷ്ടത്തിലാണ്. സർവ്വീസ് നിലച്ചാൽ യാത്രക്കാർ വലിയ പ്രതിസന്ധിയിലാവുമെന്നും അറിയാം. എന്നാൽ വിദ്യാർത്ഥികളുടെ പരീക്ഷ ഘട്ടത്തിൽ സമരം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. വിദ്യാർത്ഥികളോടും സമൂഹത്തോടും…