തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ

  തൃശ്ശൂരിൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കാണാതായ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജാണ്(38) മരിച്ചത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവുമായി ഞായറാഴ്ചയായിരുന്നു ധീരജിന്റെ വിവാഹം തിങ്കളാഴ്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും സ്‌കൂട്ടറിൽ പോയ ഇയാൾ വൈകിട്ടും വീട്ടിലെത്തിയില്ല. ബന്ധുക്കൾ നൽകിയ പരാതിയിൽ ഒല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു. ചൊവ്വാഴ്ചയാണ് ചേറ്റുവ കായലിൽ മൃതദേഹം കണ്ടത്.

Read More

സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി

  വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സൈബർ ഹാക്കറായ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് പി ഗോപിനാഥൻ ഹർജി തീർപ്പാക്കിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചത് എന്നാൽ സായ് ശങ്കറെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഏഴ് ദിവസത്തിന് ശേഷം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജാരാകാമെന്ന് സായ്…

Read More

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്, 4 മരണം; 730 പേർക്ക് രോഗമുക്തി

  കേരളത്തിൽ 702 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂർ 38, മലപ്പുറം 27, കണ്ണൂർ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസർഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 16,944 പേർ…

Read More

ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ രണ്ട് സിനിമാ, സീരിയൽ നടിമാരെ ചോദ്യം ചെയ്തു

  നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധമുള്ള സിനിമാ, സീരിയൽ മേഖലയിലെ രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവർ. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത് അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ദിലീപിന് രണ്ട് ദിവസത്തിനകം…

Read More

സമരക്കാരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലം: വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയേറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചതു കൊണ്ട് മാത്രം സമരം ഇല്ലാതാകില്ല. പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു പ്രതിഷേധക്കാർക്കെതിരെ ആരോപണമുന്നയിച്ച ഇ പി ജയരാജനെയും മന്ത്രി സജി ചെറിയാനെയും സതീശൻ വിമർശിച്ചു. പിണറായിയുടെ രാജസദസ്സിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇ പി ജയരാജനും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണ്….

Read More

പാർട്ടി കോൺഗ്രസോടെ സിപിഎം പിബി അംഗത്വം ഒഴിയുമെന്ന് എസ് രാമചന്ദ്രൻ പിള്ള

  കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാകുമെന്ന് മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള. 75 വയസ്സിന് മുകളിലുള്ളവർ സിപിഎം പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 75 വയസ്സ് പിന്നിട്ടെങ്കിലും പിണറായി വിജയന് പ്രത്യേക ഇളവ് നൽകുമെന്നും അദ്ദേഹം പിബിയിൽ തുടരുമെന്നും എസ് ആർ പി അറിയിച്ചു സിപിഎം പാർട്ടി കോൺഗ്രസിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ കേരളത്തിന്റെ വികസനത്തിന്…

Read More

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മേൽനോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജലകമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. മുല്ലപ്പെരിയാർ ഹർജികളിൽ അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട് അന്തിമ വാദം ഇന്ന് കേൾക്കാനിരിക്കെയാണ് കേരളം സത്യവാങ്മൂലം നൽകിയത്. എന്നാൽ തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനാൽ ഹർജികൾ നാളത്തേക്ക് മാറ്റുകയായിരുന്നു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം. പരിശോധന സമിതിയിൽ അന്താരാഷ്ട്ര…

Read More

തൃശ്ശൂരിൽ റബർ തോട്ടത്തിൽ തടിച്ചുകൂടി നാൽപതിലേറെ ആനകൾ; കാട് കയറ്റാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂർ പാലപ്പിള്ളിയിൽ കാടിറങ്ങി വന്ന കാട്ടാനകൾ പരിഭ്രാന്തി പടർത്തി. നാൽപതോളം ആനകളാണ് പുലർച്ചെ റബർ എസ്റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും ഇവരെ കാടുകയറ്റാനുളള ശ്രമം പരാജയപ്പെട്ടു ആനകൾ റബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. പുലർച്ചെ ടാപ്പിംഗ് പണിക്കിറങ്ങിയ തൊഴിലാളികൾ തലനാരിഴക്കാണ് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അതേസമയം ഭയക്കേണ്ട കാര്യമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണയായി പതിനഞ്ചോ ഇരുപതോ ആനകൾ അടങ്ങുന്ന സംഘമാണ് കാടിറങ്ങാറുള്ളതെന്നും ഇവർ കുറേ നേരം തമ്പടിക്കാറില്ലെന്നും…

Read More

കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. നിയമനാധികാരം വൈസ് ചാൻസലർക്ക് അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാൻസലറായ ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വൈസ് ചാൻസലർ ഇറക്കിയ നിയമന ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി വിവിധ വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസിൽ 11 അംഗങ്ങളെ വെച്ചാണ് നിയമിച്ചത്. നിയമനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഗവർണറുടെ ആരോപണം. തുടർന്നാണ് ഗവർണർ ഹൈക്കോടതിയെ സമീപിച്ചത്. 400ലധികം അധ്യാപകരാണ് ബോർഡ് ഓഫ് സ്റ്റഡീസിൽ…

Read More

കലക്ടർ രേഖാമൂലം ഉറപ്പ് നൽകി; ടാങ്കർ ലോറി സമരം പിൻവലിച്ചു

  സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കലക്ടർ രേഖാമൂലം അറിയിച്ചു സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റെ ഭാഗമായി നിർത്തി വച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി…

Read More