Call Any Phone Number Worldwide

Call anyone, Call any phone number worldwide at any time! Free Call anyone, any phone number worldwide even if he doesn’t have this app! Free call via WiFi or cellular data, no cell minutes used,no any fee. Download this VOIP phone free call app & enjoy free calls global to any mobile & landline! JOIN…

Read More

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിൽ പുതിയ അപ്‌ഡേഷൻ വരുന്നു

വാട്സ്ആപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വോയ്സ് മെസേജുകൾക്ക് വാട്സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജിൽ സമാനമായ…

Read More

വാട്‌സ് ആപ്പ് വഴി ഫോര്‍വേര്‍ഡ് മെസേജുകള്‍ വരാറുണ്ടോ; അറിഞ്ഞിരിക്കേണ്ട അഞ്ച് വസ്തുതകള്‍

കാലിഫോര്‍ണിയ: വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ മിക്കതും ഗ്രൂപ്പ് ചാറ്റുകളിലാവും പ്രത്യക്ഷപ്പെടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മറ്റൊരു വ്യക്തിയിലേക്കോ ഗ്രൂപ്പിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യാനാകും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന മെസേജുകള്‍ക്ക് മുകളില്‍ ‘ഫോര്‍വേഡ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി ആ മെസേജ് അയയ്ക്കുന്ന ആള്‍ തയാറാക്കിയതാണോ അതോ മറ്റാരെങ്കിലും വഴി വന്നതാണോയെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കും.

Read More

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് വീണ്ടും മോട്ടറോള; മോട്ടോ ടാബ് ജി20 ലോഞ്ച് ഉടന്‍

സ്മാര്‍ട്ഫോണ്‍ രംഗത്തെ പ്രമുഖരായ മോട്ടറോള അടുത്ത ആഴ്ച ഇന്ത്യയില്‍ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിക്കും. മോട്ടോ ടാബ് ജി20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ 30നാണ് ടാബ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 1 ന് മോട്ടോറോള എഡ്ജ് 20 പ്രോയും പുറത്തിറക്കും. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോട്ടറോള ടാബ് വിപണിയിലേക്ക് വീണ്ടും കടക്കുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടോറോള ക്സൂം (Xoom), മോട്ടോ ടാബ് എന്നിവയാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ച ടാബ്‍ലറ്റ് മോഡലുകൾ. എന്നാല്‍ പ്രതീക്ഷിച്ച…

Read More

ഓപോ A16; കയ്യിലൊതുങ്ങുന്ന വിലയില്‍ ഒരു സ്മാര്‍ട് ഫോണ്‍

ഓപോയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ ഓപോ A16 ഇന്ത്യയില്‍ പുറത്തിറക്കി. ആമസോണിലും ഓഫ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 13,990 രൂപയാണ് വില. ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഓപ്പോ എ16 ഉപയോക്താക്കളിലേക്ക് എത്തുന്നത്. റെക്ടാംഗുലര്‍ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളില്‍ മൂന്ന് ക്യാമറകളാണ് ഉള്ളത്. പിന്നിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഓപ്പോ എ16ന്‍റെ സവിശേഷതയാണ്….

Read More

ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്തുവിട്ട് വാട്സ് ആപ്പ്

2021 നവംമ്പർ 1 മുതൽ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ ലിസ്റ്റ ് പുറത്തുവിട്ട് വാട്സ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ 4.0.3 അല്ലെങ്കിൽ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളിൽ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കമ്പനി പുറത്തുവിട്ട ലിസ്റ്റിൽ പ്രമുഖ കമ്പനികളായ സാംസങ്,എൽജി ,സോണി എന്നിവ ഉൾപ്പെടുന്നു.കൂടാതെ ഐഫോൺ എസ്.ഇ, ഐഫോൺ 6S എന്നിവയും ഉൾപ്പെടുന്നു. വാട്സ് ആപ്പ് പുറത്തവിട്ട ലിസ്റ്റ് ഇങ്ങനെയാണ് ;…

Read More

പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍, എക്യുപ്മെന്റ് നിരയുമായി മഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്‌ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്‌സ്, വിഎക്‌സ് തുടങ്ങിയവയാണ് നിര്‍മാണ ഉപകരണ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ ബിസിനസുകള്‍ക്കായുള്ള തങ്ങളുടെ ബ്രാന്‍ഡ് ലക്ഷ്യം മുന്നില്‍ കണ്ട് ഉപഭോക്താക്കളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നത്തിനൊപ്പം പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയും ഉല്‍പ്പാദന ക്ഷമതയും ലാഭവും വര്‍ധിപ്പിക്കുകയുമാണ് ബിഎസ്4 ശ്രേണിയിലുള്ള മഹീന്ദ്ര  എര്‍ത്ത് മാസ്റ്റര്‍ ലക്ഷ്യമിടുന്നതെന്നും…

Read More

ക്രെറ്റക്കും സെൽറ്റോസിനും എതിരാളി; സ്‌കോഡ കുഷാഖ് വിപണിയില്‍

സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ , 7 സ്പീഡ് ഡി എസ് ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം. സ്‌കോഡ കുഷാഖിന്റെ ലോക പ്രീമിയറിനൊപ്പം ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍…

Read More

ആരാധകരെ നിരാശരാക്കി ഇന്ത്യ വിടാന്‍ ഒരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ലോകമെങ്ങും ആരാധകരുള്ള പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാര്‍ലി ഡേവിഡ്സണ് വിപണിയില്‍ ഇപ്പോള്‍ കാര്യമായി വില്‍പ്പനയില്ല. ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട് വിട പറയാനൊരുങ്ങുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രഭാഗങ്ങള്‍ ഹരിയാനയില്‍ നിന്നും അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ കേവലം 2500 യൂണിറ്റുകള്‍ മാത്രമാണ്…

Read More

മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെ എക്സ്-ബ്ലേഡ് ബിഎസ്-6

ഹോണ്ടയുടെ ബിഎസ്-6 ബൈക്ക് നിര കൂടുതൽ കരുത്തുറ്റതാക്കാൻ എക്സ്-ബ്ലേഡിന്റെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു. സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.06 ലക്ഷം രൂപയും 1.1 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഹോണ്ടയുടെ 160 സിസി ബൈക്കിൽ ബിഎസ്-6 എൻജിനിലേക്ക് മാറുന്ന രണ്ടമത്തെ മോഡലാണിത്. നിരവധി മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ബിഎസ്-6 എൻജിൻ എക്സ്-ബ്ലേഡ് എത്തിയിരിക്കുന്നത്. സ്ട്രൈപ്പ് ഡിസൈനിങ്ങാണ് ഇതിലെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉന്നതമായ സാങ്കേതികവിദ്യ,…

Read More