വാട്‌സ് ആപ്പ് വഴി ഫോര്‍വേര്‍ഡ് മെസേജുകള്‍ വരാറുണ്ടോ; അറിഞ്ഞിരിക്കേണ്ട അഞ്ച് വസ്തുതകള്‍

കാലിഫോര്‍ണിയ: വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ മിക്കതും ഗ്രൂപ്പ് ചാറ്റുകളിലാവും പ്രത്യക്ഷപ്പെടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മറ്റൊരു വ്യക്തിയിലേക്കോ ഗ്രൂപ്പിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യാനാകും.

ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന മെസേജുകള്‍ക്ക് മുകളില്‍ ‘ഫോര്‍വേഡ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി ആ മെസേജ് അയയ്ക്കുന്ന ആള്‍ തയാറാക്കിയതാണോ അതോ മറ്റാരെങ്കിലും വഴി വന്നതാണോയെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കും.