
ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ സുരക്ഷിതർ
ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്ത സൗദി എയർലൈൻ വിമാനമാണിത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടികൾ അഗ്നിശമന സേന അധികൃതർ സ്വീകരിക്കുകയായിരുന്നു. വിമാനത്തിൽ നിന്ന് പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരാക്കിയിരുന്നു. എന്നാൽ വിമാനത്തിന് തകരാർ സംഭവിക്കാനുള്ള കാരണം…