ഒഴിവാക്കിയ കൊവിഡ് മരണങ്ങൾ സർക്കാർ പട്ടികയിൽ; ഉൾപ്പെടുത്തിയത് 464 മരണങ്ങൾ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ച 464 പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും സുപ്രിംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളുമാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 99 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം…