തിരുവനന്തപുരം: കേന്ദ്ര റയില്‍വെ മന്ത്രി അശ്വനി വൈഷ്ണവലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. കെ റെയിലടക്കം കേരളത്തിലെ റെയില്‍വേ മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റയില്‍വെ മന്ത്രി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചതയാണ് വിവരം.
ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതിക്കെതിരേ ബി ജെ പി രംഗത്തെത്തിയിരുന്നു. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 
                         
                         
                         
                         
                         
                        