കെടിഎമ്മും ഹസ്‌ക്വര്‍ണയും ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ചു

കോവിഡ് സാഹചര്യവും വിപണിയിലെ പ്രതിസന്ധികളും നിലനില്‍ക്കേ ബൈക്കുകളുടെ വില വര്‍ദ്ധിപ്പിച്ച് കെടിഎമ്മും ഹസ്‌ക്വര്‍ണയും. ഇരു കമ്പനികളും തങ്ങളുടെ വാഹന നിരയിലെ എല്ലാ മോഡലുകളുടേയും വില വര്‍ദ്ധിപ്പിച്ചു. നിലവിലെ എക്‌സ്-ഷോറൂം വിലയില്‍ നിന്ന് 4,096 രൂപ മുതല്‍ 5,109 രൂപ വരെയാണ് നിര്‍മ്മാതാക്കള്‍ വില ഉയര്‍ത്തിയിരിക്കുന്നത്. കെടിഎം 125 ഡ്യൂക്കിന്റെ വില 4,223 രൂപയാണ് വര്‍ദ്ധിച്ചത്. 2018 -ല്‍ ഈ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചതിനു ശേഷം പലതവണയായി വാഹനത്തിന്റെ വില 25,000 രൂപ വരെ കമ്പനി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹസ്ക്വര്‍ണ…

Read More

പുതിയ പാഷന്‍ പ്രോ എത്തി; വിലയും പ്രത്യേകതകളും

ഹീറോ മോട്ടോകോർപ്പ് പുതിയ പാഷൻ പ്രോ പുറത്തിറക്കി. ജയ്പൂരിൽ നടന്ന പരിപാടിയിലാണ് പുതിയ പാഷന്‍ പ്രോയെ ഹീറോ അവതരിപ്പിച്ചത്. പുതിയ ബി.എസ് 6 എന്‍ജിനിലാണ് പാഷന്‍ പ്രോ എത്തുക. 64,990 രൂപയാണ് എക്സ്ഷോറൂം വില. 110 സിസി എന്‍ജിനാണ് പുതിയ ഹീറോ പാഷൻ പ്രോയുടെ കരുത്ത്. 5,500 ആർ.പി.എമ്മിൽ 8.9 ബി.എച്ച്.പി പവറും 9.79 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. നവീകരിച്ച എന്‍ജിനുമായി എത്തുന്ന പുതിയ പാഷൻ പ്രോയ്ക്ക് മുന്‍ഗാമിയേക്കാള്‍ കുറഞ്ഞത് അഞ്ച് ശതമാനം മികച്ച ഇന്ധനക്ഷമത…

Read More

എ.എം.ജി ശ്രേണിയിലെ രണ്ട് മോഡലുകൾ കൂടി ഇന്ത്യയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്

  കൊച്ചി: ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ മോഡലുകൾ കൂടി പുറത്തിറക്കി ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ്. എ.എം.ജി ശ്രേണിയിലെ സി 63 കൂപെ, റേസർമാർക്കു വേണ്ടിയുള്ള എ.എം.ജി ജി.ടി.ആർ കൂപെ എന്നിവയാണ് ഇന്ത്യയിലെത്തുന്ന പുതിയ ബെൻസ് മോഡലുകൾ. സി 63 കൂപെ നാല് ലിറ്റർ വി8 ബൈടർബോ എഞ്ചിനുമായാണ് എത്തുന്നത്. 476 എച്ച്.പി ആണിതിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് വെറും നാലു സെക്കന്റിൽ 100 കിലോ മീറ്റർ വേഗതയിലെത്താനാവുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ…

Read More

അഞ്ച് ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് ഇന്ത്യന്‍ കാറുകളെ പരിചയപ്പെടാം

ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. മറ്റെല്ലാ മേഖലയിലുമെന്നപ്പോലെ തന്നെ എന്‍ട്രി ലെവല്‍ സെഗ്മെന്‍റിനാണ് ഇന്ത്യന്‍ വാഹനവിപണിയിലും പ്രിയം. ടൂ വീലറില്‍ നിന്നും ഒരു കാറെന്ന സാധാരണക്കാരന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് ഈ സെഗ്മെന്‍റിലുള്ള കാറുകളാണ്. എന്നാല്‍ ഭീമമായ വിലയും പരിപാലന ചിലവുമാണ് അവര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളികള്‍. തങ്ങളുടെ‌ ചെറിയ സമ്പാദ്യത്തിന്‍റെ വലിയൊരു പങ്കും വാഹനത്തിനായി മുടക്കുകയെന്നത് പലരെയും കറെന്ന സ്വപ്നത്തില്‍ നിന്നും പിന്നേട്ടു നടത്തുന്നു. ഇവിടെയാണ് എന്‍ട്രി ലെവല്‍ കാറുകളുടെ പ്രസക്തി. താരതമ്യേന…

Read More

ഏപ്രില്‍ മാസത്തില്‍ ഒരു കാര്‍ പോലും വില്‍ക്കാനാവാതെ മാരുതി

കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാൻ കഴിഞ്ഞില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പ്രസ്താവനയിൽ പറയുന്നു. തുറമുഖ പ്രവർത്തനം പുനരാരംഭിച്ചതോടെ മുണ്ഡ്ര തുറമുഖത്ത്…

Read More

കോവിഡിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ‘കാര്‍ ബൂം’ ഉണ്ടാകുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഇന്ത്യയുടെ വാഹനവിപണിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ. ആദ്യം കോവിഡ് വ്യാപനം ഉണ്ടായ ചൈനയിലെ സൂചനകള്‍ അനുസരിച്ചാണ് ആര്‍.സി ഭാര്‍ഗവയുടെനിഗമനം. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം എന്ന ചിന്താഗതിയാകും ഇത്തരം കാര്‍ ബൂമിന് പിന്നില്‍ എന്ന സൂചനയുണ്ട്. ‘കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും പാലിച്ച് പോകുന്ന സാമൂഹിക അകലം സ്വന്തം വാഹനങ്ങളിലേക്ക് ആളുകളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്നവയാണ്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും…

Read More

ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസ് അടുത്ത വര്‍ഷം

ടാറ്റയുടെ പുതിയ എസ് യു വി ഗ്രാവിറ്റാസിന്റെ ഇന്ത്യന്‍ വിപണി പ്രവേശം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഓട്ടോ എക്‌സ്‌പോ 2020ലാകും അവതരിപ്പിക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമായിരിക്കും ഉണ്ടാകുക. ടാറ്റ ഹാരിയറിന് സമാനമായ ഉള്‍വശമായിരിക്കും ഗ്രാവിറ്റാസിന്റെത്. എന്നാല്‍, ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി ഏഴ് സീറ്റുണ്ടാകും.

Read More

ലോകത്തെ അത്ഭുതപ്പെടുത്തി സോണിയുടെ ‘വിഷന്‍ എസ്’ ഇലക്ട്രിക് കാര്‍

നെവാഡയിലെ ലാസ് വെഗാസിലെ ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജനുവരി 7 മുതല്‍ 10 വരെ നടന്ന 2020 ഇന്‍റര്‍നാഷണല്‍ സിഇഎസ് ടെക് ഷോയില്‍ വിഷന്‍ എസ് എന്ന് നാമകരണം ചെയ്ത ഒരു ഇലക്ട്രിക് കാര്‍ അനാച്ഛാദനം ചെയ്തുകൊണ്ട് സോണി ലോകത്തെ ഞെട്ടിച്ചു. സെന്‍സറുകളും ഇന്‍കാര്‍ വിനോദ സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത ഒരു പ്രോട്ടോടൈപ്പാണ്  വിഷന്‍ എസ്. ‘ഡ്രൈവിംഗ് വിവരങ്ങള്‍ക്കും വിനോദത്തിനുമായി’ അള്‍ട്രാവൈഡ് പനോരമിക് സ്ക്രീന്‍ ഡാഷ്ബോര്‍ഡില്‍ കാണാം. വിനോദ സംവിധാനങ്ങളുടെ ആംഗ്യ നിയന്ത്രണം…

Read More

വില അത്ഭുതപ്പെടുത്തുന്നത്, മൊത്തം ആറ് ക്യാമറകൾ; പോക്കോ X2 വിപണിയിൽ

പോക്കോ എന്ന ബ്രാൻറിന് കീഴിൽ രണ്ടാമത്തെ ഫോൺ പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാൻറായി പ്രവർത്തനം തുടങ്ങിയ പോക്കോയുടെ എഫ് 1 എന്ന ഫോൺ ഏറെ ജനപ്രീതി നേടിയിരുന്നു. പിന്നീട് ഈ ബ്രാൻറിൻറെ പുതിയ പ്രോഡക്ടുകൾ ഒന്നും എത്തിയില്ല. പിന്നീട് ഷവോമിയുടെ കീഴിൽ നിന്നും പോക്കോ സ്വതന്ത്ര്യ ബ്രാൻറാകുന്നു എന്ന വാർത്ത പുറത്തുവന്നു. അതിന് പിന്നാലെയാണ് 18 മാസങ്ങൾക്ക് ശേഷം പോക്കോ X2 എന്ന ഫോൺ അവതരിപ്പിച്ചത്. മൂന്ന് പതിപ്പുകളാണ് പോക്കോ X2വിന് ഉള്ളത്. 6ജിബി റാം…

Read More

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ

എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തും. എസ്യുവിയുടെ ടീസർ ചിത്രം എംജി മോട്ടോർ ഇന്ത്യയാണ് പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി ഗ്ലോസ്റ്റർ പ്രദർശിപ്പിക്കും. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് അൽമാസ് എന്ന 7 സീറ്ററുമായി ടീസർ ചിത്രത്തിലെ വാഹനത്തിന് സാമ്യം കാണാം.7 സീറ്റർ എംജി ഹെക്ടർ എസ്യുവിയിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റർ എംജി ഗ്ലോസ്റ്റർ. എന്നാൽ ഹെഡ്ലാംപ് ഹൗസിംഗിൽ ത്രികോണാകൃതിയുള്ള സിൽവർ ഇൻസെർട്ടുകൾ,…

Read More