Headlines

ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷ വീഴ്ച, ധാർമിക ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണം; മുംബൈ ആക്രമണം നടന്നപ്പോൾ ആഭ്യന്തര മന്ത്രി രാജിവെച്ചു: കെ സി വേണുഗോപാൽ

ചെങ്കോട്ടയിൽ ഉണ്ടായത് സുരക്ഷ വീഴ്ച, ധാർമിക ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മുംബൈ ആക്രമണം നടന്നപ്പോൾ ആഭ്യന്തര മന്ത്രി രാജി വെച്ചു. രാജ്യസുരക്ഷയിൽ കേന്ദ്ര സര്ക്കാർ പരാജയപ്പെട്ടുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. രാജ്യ സുരക്ഷയിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസി. ദേശീയ പാത നിർമ്മാണത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. എങ്ങനെ എങ്കിലും പറഞ്ഞ ദിവസത്തിന് അകം പൂർത്തിയാക്കണം. സർക്കാരിന് അതാണ് ലക്ഷ്യം. സർവീസ് റോഡ് നന്നാക്കാൻ PWD തയ്യാറായില്ല.നിതിൻ ഗഡ്കരിയുമായി സംസാരിച്ചു.

ഗഡ്കരി ക്ഷമ ചോദിച്ചു. ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കും എന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴ അരൂർ -തുറവൂർ ഉയരപ്പാത നിർമാണത്തിനിടെയുണ്ടായ അപകടത്തെ പറ്റി അറിയിച്ചു. മരിച്ച രാജേഷിന്റെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. സർവീസ് റോഡ് നന്നാക്കാൻ 8 കോടി കേന്ദ്രം കൊടുത്തു

വഴി തിരിച്ചു വിടുക എന്നത് പൊലീസിൻ്റെ ജോലി. സർക്കാരിന് തിരഞ്ഞെടുപ്പ് കണ്ട് ഉദ്ഘാടനം ചെയ്യണം. സർക്കാരിൻ്റെ തിടുക്കം ക്വാളിറ്റി ചെക്ക് നടത്താൻ തടസ്സം. താൻ പറഞ്ഞപ്പോൾ ആണ് കേന്ദ്ര ഗതാഗത മന്ത്രി വിവരമറിഞ്ഞത്. ഉന്നതതല അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.