Headlines

SIRനെതിരെ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ; സംസ്ഥാന സർക്കാരിനോട് ​ഹൈക്കോടതി

തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹർജി നൽകേണ്ടത് സുപ്രിംകോടതിയിൽ എന്ന് ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നത്. ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. ഇതിന് പിന്നലയാണ് ഹൈക്കോടതി സമീപിച്ചത് എന്ന്…

Read More

ഡൽഹി സ്ഫോടനം; പ്രതികൾ ജെയ്ഷ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ

ഡൽഹി സ്ഫോടനക്കേസിലെ പ്രതികൾ ജെയ്ഷ മുഹമ്മദ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത് തുർക്കിയിൽ വച്ചെന്ന് വിവരം. ഡോക്ടർ ഉമർ മുഹമ്മദും ഡോക്ടർ മുസമ്മിലും തുർക്കി സന്ദർശിച്ചിരുന്നു. ഇരുവരുടെയും പാസ്പോർട്ടുകളിൽ തുർക്കി ഇമിഗ്രേഷൻ സ്റ്റാമ്പുകളും കണ്ടെത്തി. പ്രതികൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. തുർക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് ഡോക്ടർ മുസമ്മിൽ അൽ ഫലാഹ് മെഡിക്കൽ കോളജിൽ ചേർന്നത്. ഡോ. അദീലിന് സഹാറൻപൂരിലായിരുന്നു നിയമനം. റിക്രൂട്ട്മെൻ്റിനായി വിവിധ സംസ്ഥാനങ്ങളിൽ നിയമനം തിരഞ്ഞെടുക്കുകയായിരുന്നു. ഭീകരസംഘത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തിയ എല്ലാവരെയും…

Read More

ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുക. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ…

Read More

ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും 94,000ലേക്ക്

വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചത്. 11,715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ…

Read More

ചാണകത്തെ ചവിട്ടാതിരിക്കുക എന്നത ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ് ‘; പ്രശാന്ത് ശിവനെ പരിഹസിച്ച് പി.എം ആർഷോ

ബിജെപി ജില്ലാ പ്രസിഡന്റുമായി ഉണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കോഴിക്കോട് നടന്ന ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനുമായി കയ്യാങ്കളിയുണ്ടായത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആർഷോയുടെ പ്രതികരണം. ‘ചാണകത്തിൽ ചവിട്ടാതിരിക്കുക എന്നത് പോലെ തന്നെ ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്’. പി.എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ സിപിഐഎം പ്രതിനിധിയായി…

Read More

‘ഉദ്യോഗസ്ഥ ക്ഷാമം, എസ്.ഐ.ആർ നിർത്തിവെക്കണം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ…

Read More

ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല’; ബിനോയ് വിശ്വം

സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്….

Read More

ഡൽഹി സ്ഫോടനക്കേസ്: പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ് പ്രതികൾ സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി അന്വേഷണ സംഘം. ഐ ട്വന്റി, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി പ്രതികൾ വാങ്ങിയതായി സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായി നിഗമനം. പ്രതികൾ വാങ്ങിയെന്ന് സംശയിക്കുന്ന രണ്ട് കാറുകൾക്കായി അന്വേഷണം ഊർജിതം. ഡിസംബർ ആറിന് ഉത്തരേന്ത്യയിൽ വലിയ രീതിയിലുള്ള സ്‌ഫോടനം നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിന് വേണ്ടിയാണ് കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച് വാഹനം…

Read More

ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ; ജാക്കി പ്രവർത്തിച്ചില്ല

അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്. അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് മൂന്ന്…

Read More

ഡൽഹി സ്ഫോടനക്കേസ്: കാർ ഓടിച്ചിരുന്നത് ഉമർ നബി, ഡിസംബർ 6ന് വൻ ആക്രമണത്തിന് പദ്ധതിയിട്ടു

ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ. ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട്. സ്ഫോടനം നടത്തിയ ഐ 20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ താരിഖ് എന്ന പേര് ഉപയോഗിച്ചതായി വിവരം. ഉമർ സ്ഫോടനം നടത്തിയത് മുസമിൽ…

Read More