ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എന്‍ വാസു സത്യസന്ധനെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം കമ്മീഷണര്‍ ആയിരുന്ന കാലത്തെ ഫയലുകളുമായി ബന്ധപ്പെട്ടാണ് എന്‍ വാസുവിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ് ആയപ്പോള്‍ എന്‍ വാസു മറ്റ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നാണ് മന്ത്രിയായിരുന്ന കാലത്തെ തന്റെ ബോധ്യമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് പ്രസിഡന്റെന്ന നിലയില്‍ വാസു വളരെ സത്യസന്ധമായ പ്രവര്‍ത്തനമാണ് നടത്തിയത് എന്നാണ് എന്റെ ബോധ്യം. അദ്ദേഹം ഏതെല്ലാം ഫയലുകളാണ് അന്ന് കൈകാര്യം ചെയ്തിരുന്നത്, ഏതെല്ലാം തീരുമാനങ്ങളാണ് ബോര്‍ഡ് എടുത്തിട്ടുള്ളത് എന്നതറിയില്ല. മന്ത്രി എന്ന നിലയില്‍ ഒരു ഫയലും ഞാന്‍ കാണേണ്ടതില്ല. അത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. ഉത്സവങ്ങള്‍ നന്നായി നടത്തണം എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ശബരിമലയുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഹൈകോടതി നേരിട്ട് നിയോഗിച്ച അന്വേഷണ സംഘമാണ്. കുറ്റക്കാര്‍ എല്ലാം ശിക്ഷിക്കപ്പെടും. കുറച്ച് കാലം കാത്തിരികൂ എന്ന് ഞാന്‍ പറഞ്ഞു. അത് തന്നെ ഇപ്പോഴും പറയുന്നു. വാസുവിന്റെ ഇടപെടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ – അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് ഇനി നിര്‍ണായകം. പത്മകുമാര്‍ സാവകാശം തേടിയെങ്കിലും ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനാണ് SIT നീക്കം. തെളിവ് ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടക്കും. ഇതിനിടെ 2019ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ ദേവസ്വം ബോര്‍ഡ് സ്ഥലം മാറ്റി.








