Headlines

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലെബനൻ. ആയുധങ്ങൾ കൈമാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ലബനൺ സർക്കാർ പറഞ്ഞു. 2024-ൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തലിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത സലാം വീണ്ടും ഉറപ്പിച്ചു.ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന. ലബനണിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് ധാനമന്ത്രി നവാഫ് സലാം നിർദേശിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിനെത്തുടർന്ന് ലബനൺ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയിരുന്നു. ഖമനയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു.യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനിലെ ആകെ മരണസംഖ്യ ഉയരുകയാണ്. ഇറാനിൽ മാത്രം 555 പേർ മരിച്ചു. അതേസമയം അതേസമയം ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിൽ ആക്രമണം. കൂടുതൽ ആക്രമണങ്ങളും മിസൈൽ വേധ സംവിധാനങ്ങൾ തകർത്തു.