മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിപ്പ് അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈത്തിലും ഖത്തറിലും ബഹ്‌റൈനിലും ഇസ്രയേലിലും ഇറാഖിലും വ്യാപക ആക്രമണം നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയില്‍ ആകെ 6 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. (6 killed in gulf region in iran attack)ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. യുഎഇയിലും കുവൈത്തിലും ബഹ്‌റൈനിലും ഇന്ന് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15…
