Headlines

‘എസ്.ഐ.ആർ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ട’; കെസി വേണുഗോപാൽ

ജനാധിപത്യപരമായി നടപ്പാക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബിജെപി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

യുക്തിരഹിതമായി വോട്ടർപട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്ന എസ്.ഐ.ആർ നടപ്പാക്കരുതെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരള നിയമസഭ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതാണ്. എസ്.ഐ.ആർ നടപ്പിലാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം വെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത ബംഗാളിലും, പഞ്ചാബിലും, തമിഴ്‌നാട്ടിലും ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ നിഗൂഢ ശ്രമത്തെ എതിർത്തിരുന്നതാണ്. എന്നിട്ടും രാഷ്ട്രീയ പാർട്ടികളോട് പോലും ഒരു ചർച്ചപോലും നടത്താതെ ഏകപക്ഷീയമായി എസ്. ഐ. ആർ നടപ്പാക്കുന്നതിന് പിന്നിൽ ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്നും കെസി വേണുഗോപാൽ ചോദിച്ചു.

പാർലമെൻറിൽ ഒരിക്കൽ പോലും ചർച്ച ചെയ്യാൻ അനുവദിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന് പൂർണ സ്വാതന്ത്ര്യം കൊടുത്ത് രാജ്യമെമ്പാടും തങ്ങൾക്ക് അനുകൂലമായ കളമൊരുക്കാനുള്ള തത്രപ്പാടിലാണ് ബിജെപിയെന്ന് കെസി വേണു​ഗോപാൽ ആരോപിച്ചു. എസ് ഐ ആർ പ്രക്രിയ തിടുക്കത്തിൽ നടപ്പാക്കുന്നത് ജനവിധി അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങിക്കൊടുക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

2002 ലെ വോട്ടർ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 25 വർഷം മുമ്പുള്ള രേഖകൾ സമർപ്പിക്കാനും, ഗൂഡലക്ഷ്യത്തോടെ ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിലെ സാംഗത്യവും ദുരൂഹമാണ്. അതിനുശേഷമുള്ള കാലയളവിൽ നിലവിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും ഈ പ്രക്രിയയുടെ ഭാഗമാകണമെന്നത് വോട്ടർമാർക്കുള്ള ശിക്ഷയാണ്. വോട്ടർ പട്ടികയിൽ നിന്നും ടാർജറ്റഡായി ബിജെപി അനുകൂല വോട്ട് ഉൾപ്പെടുത്താനും അല്ലാത്തവയെ ഒഴിവാക്കാനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്.ഐ.ആറെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Story Highlights : Implementing SIR is a secret agenda to sabotage the elections says KC Venugopal

Read more on: congress | kc venugopal | SIR2002 ലെ വോട്ടർ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണം നടത്തുന്നത്. 25 വർഷം മുമ്പുള്ള രേഖകൾ സമർപ്പിക്കാനും, ഗൂഡലക്ഷ്യത്തോടെ ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിലെ സാംഗത്യവും ദുരൂഹമാണ്. അതിനുശേഷമുള്ള കാലയളവിൽ നിലവിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും ഈ പ്രക്രിയയുടെ ഭാഗമാകണമെന്നത് വോട്ടർമാർക്കുള്ള ശിക്ഷയാണ്. വോട്ടർ പട്ടികയിൽ നിന്നും ടാർജറ്റഡായി ബിജെപി അനുകൂല വോട്ട് ഉൾപ്പെടുത്താനും അല്ലാത്തവയെ ഒഴിവാക്കാനുമുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എസ്.ഐ.ആറെന്നും കെസി വേണുഗോപാൽ പറഞ്ഞു.